വ്യത്യസ്‌തങ്ങളായ ഡയറി കുറിപ്പുകളെക്കുറിച്ചും അതുവഴി വാര്‍ത്താമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ചര്‍ച്ചകളും ബഹളങ്ങളും ഒരു പുതുമയല്ലാതായി മാറിയിരിക്കുന്നു.രാഷ്‌ട്രീയ പ്രാധാന്യമുള്ളവയും ചരിത്രത്തില്‍ ഇടം പിടിക്കുന്നവയും കൂട്ടത്തിലുണ്ടായേക്കാം .ഇതില്‍ നിന്നൊക്കെ വേറിട്ട ഒരു ഡയറിക്കുറിപ്പാണ് ഇവിടെ പകര്‍ത്തുന്നത്.ഭാവി ജീവിതത്തിലേയ്‌ക്ക് തന്റെ ഇണയുമായി കൈപിടിച്ച് നീങ്ങുന്ന മധുരമനോഹര നാളുകളെ താലോലിച്ച യുവ പോരാളി അന്ത്യനിമിഷങ്ങളില്‍ കുറിച്ചിട്ട ഹൃദയഹാരിയായ മൊഴിമുത്തുകള്‍ .കണ്ണീരണിയാതെ വായിച്ചുതീര്‍ക്കാനാകാത്ത ഒരു ദേശസ്‌നേഹിയുടെ ജിവിത വ്യഥകള്‍.നിയാര്‍ വഴങ്ങാട്ടില്‍ പകര്‍ത്തിയ വരികള്‍ ഇവിടെ പങ്കുവയ്‌ക്കുന്നു.
മോളേ, നിന്നോടുള്ള വിവാഹം ഉറപ്പിച്ച ശേഷം അല്ലാഹുവിന്റെ മാർഗ്ഗത്തിൽ യുദ്ധത്തിനു പുറപ്പെടുമ്പോൾ നിന്നെ വല്ലാതെ മനസ്സില്‍ കാണുന്നു.പക്ഷെ നിന്നോട് അനീതി ചെയ്തതായി തോന്നരുത് , നിന്റെ കൂടെ ജീവിക്കാൻ ..കൊതിയുണ്ട്. പക്ഷെ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ യുദ്ധം ചെയ്തു രക്ത സാക്ഷ്യം വഹിക്കുന്നവന് തന്റെ കുടുംബത്തിലെ എഴുപതു പേർക്ക് ശുപാർശ ചെയ്യാം എന്ന് ഞാൻ കേട്ടിരിക്കുന്നു.സ്വർഗ്ഗത്തിൽ സമാധാനത്തിന്റെ ഭവനമായ പറുദീസയിൽ എന്റെ ഇണയായി നിന്നെ ഞാൻ ആഗ്രഹിക്കുന്നു.അതിനാൽ ഞാൻ പോവുകയാണ്.ദൂരെ വെടിയൊച്ചകൾ കേൾക്കുന്നു.നമ്മുടെ ഗാസയിൽ സഹോദരിമാരും കുഞ്ഞുങ്ങളും കൊല്ലപ്പെടുമ്പോൾ എന്നെപ്പോലെ ആരോഗ്യമുള്ളവർ വീട്ടിലിരുന്നു കൂടാ.സ്വർഗ്ഗത്തിന് പകരമായി അല്ലാഹുവിനു ശരീരവും സമ്പത്തും ഞാൻ വിറ്റു കഴിഞ്ഞു.ഈ അവസ്ഥയില്‍ എന്റെ മേൽ യുദ്ധം നിർബന്ധമായിരിക്കുന്നതിനാൽ എന്റെ കരളേ ഞാൻ വിട ചോദിക്കുന്നു.സ്വർഗ്ഗത്തിൽ വെച്ച് കാണാം എന്ന പ്രതീക്ഷയോടെ.
...........................................
ഐസ്‌ക്രീം കഴിച്ച് പറന്നുല്ലസിച്ചിരുന്ന പൈതങ്ങള്‍ ഇസ്രാഈല്‍ ഭീകര താണ്ധവത്തില്‍ പനിനീര്‍ മൊട്ടുകണക്കേ വീണുടയാന്‍ തുടങ്ങിയപ്പോള്‍ ഐസ്‌ക്രീം ബോക്‌സുകളില്‍ തന്നെയായിരുന്നു സൂക്ഷിക്കപ്പെട്ടിരുന്നതും .ഹൃദയ സ്‌പര്‍ക്കായ ഇത്തരം അനുഭവങ്ങള്‍ ട്വിറ്ററിലൂടെ ലോകത്തോട് സംവദിച്ചുകൊണ്ടിരുന്ന ഫറാഹ് ബേക്കര്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നു. ഫറാഹ് ബേക്കറിന്റെ വിലയിരുത്തലുകളും വിക്ഷണങ്ങളും കഴിഞ്ഞ ദിവസം സ്‌കൈ ന്യൂസ് പ്രക്ഷേപണം ചെയ്‌തിരുന്നു.സമാധാനാന്തരീക്ഷം പുനസ്ഥപിക്കപ്പെടുന്നതില്‍ പ്രതീക്ഷയുണ്ടോ എന്ന ചോദ്യത്തോടുള്ള ഈ പതിനാറുകാരിയുടെ മറുപടി ഇങ്ങനെയായിരുന്നു.അമേരിക്കയും ബ്രിട്ടനും ഉദ്ധേശിക്കുമെങ്കില്‍ എനിക്കെന്തുകൊണ്ട് സമാധാനം സ്വപ്‌നം കണ്ടു കൂടാ....
മനുഷ്യ സ്‌നേഹികള്‍ കാണിക്കുന്ന സഹതാപവും അനുഭാവവും വരെ നിരുത്സാഹപ്പെടുത്തിയവരുടെ വിഭാവനയുടെ നിരര്‍ഥത ഫറാഹിന്റെ പോസ്റ്റിലൂടെ ബോധ്യപ്പെടും .ലോകം തന്നെ ശ്രദ്ധിക്കുന്നുവെന്നതായിരുന്നു ഫറഹയുടെ ഏറ്റവും വലിയ ഊര്‍ജ്ജം .@Farah_Gazan
I used to say that the war in 2008 was the worst it has been, but after last night, I would say that this is the worst because I really felt like I could die at any moment,I was really thinking I might die tonight.My two sisters, who are 14 and 6 years old, stood in the room hugging my mom, and whenever they heard the bombs they started shouting to try to drown out the noise - but it was too loud.when I am scared. just I opened twitter to see what people tell me I have become stronger.
..................................
മധ്യേഷ്യന്‍ വിഷയത്തില്‍ വിശിഷ്യ ഗസ്സ മുനമ്പുമായി ബന്ധപ്പെട്ട് എല്ലാവരും പറയുന്നത് ഇസ്രാഈല്‍ നിയന്ത്രണത്തിലാണ് ഗസ്സ എന്നത്രെ.വിരോധാഭാസം എന്ന് പറയട്ടെ ഗസ്സ ഒഴികെ എല്ലാ മുസ്‌ലിം രാജ്യങ്ങളും ഇസ്രാഈല്‍ നിയന്ത്രണത്തില്‍ എന്നാണ് നിയാസ് അബ്‌ദുല്ല പകര്‍ന്നു തരുന്ന ഉദ്ധരണി.
Best quote to date on the Gaza crisis by a Palestinian in Gaza :"Always I thought that Israel controls Gaza, but today I realize that Israel controls all Muslim countries except Gaza! "
ഗാസയല്ലാത്ത അറബ് മുസ്‌ലിം ഭരണാധികാരികള്‍ വിശിഷ്യ തൊട്ടടുത്ത ആഫ്രിക്കന്‍ രാജ്യം എത്രത്തോളം ഇസ്രാഈലിന്റെ നിയന്ത്രണത്തിലാണെന്ന് മനസ്സിലാക്കാന്‍ കഴിയുന്ന അന്തര്‍ ദേശീയ മനുഷ്യാവകാശ സംഘത്തിന്റെ ഒരു വാര്‍ത്താകുറിപ്പ് ഇതോടൊപ്പം ചേര്‍ത്തു വായിക്കാവുന്നതാണ്.
ഗസ്സക്കുമേല്‍ കൂടുതല്‍ ഉപരോധത്തിന് ഇസ്രായേല്‍ വിചിത്ര മാര്‍ഗങ്ങള്‍ തേടുന്നു. ഗസ്സക്ക് പുറംലോകവുമായുള്ള ബന്ധം പൂര്‍ണമായും അവസാനിപ്പിക്കുന്നതിനായി മേഖലകള്‍ക്കു ചുറ്റും ഭൂഗര്‍ഭ മതിലുകള്‍ നിര്‍മിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ് ഇസ്രായേല്‍ ഭരണകൂടം. കടുത്ത വലതുപക്ഷ വാദിയും ഇസ്രായേല്‍ നീതിന്യായ വകുപ്പു മന്ത്രിയുമായ സിപ്പി ലിവ്‌നിയാണ് ഈ ആശയം മന്ത്രിസഭക്കു മുന്നില്‍വെച്ചത്. എട്ടു വര്‍ഷത്തിലധികമായി കനത്ത ഉപരോധം നേരിടുന്ന ഗസ്സ പുറംലോകവുമായി അല്‍പമെങ്കിലും ബന്ധപ്പെടുന്നത് ഈജിപ്തിലേക്കും ഇസ്രായേലിലേക്കുമുള്ള രഹസ്യ തുരങ്കങ്ങള്‍ വഴിയാണ്. ഈ വഴിയും അടക്കുന്നതിന്റെ ഭാഗമായാണ് തുരങ്കങ്ങള്‍ക്കുകുറുകെ മതില്‍ നിര്‍മിക്കുന്നത്. ഇതുമൂലം തുരങ്കങ്ങള്‍ വഴിയുള്ള ഹമാസിന്റെ നീക്കത്തെ പ്രതിരോധിക്കാനും നിരീക്ഷിക്കാനുമാകുമെന്നാണ് ഇസ്രായേല്‍ കരുതുന്നത്. ജൂലൈ എട്ടിന് ഗസ്സയില്‍ സൈനികനീക്കം ആരംഭിച്ചപ്പോള്‍ത്തന്നെ ഈ തുരങ്കങ്ങളും തകര്‍ക്കപ്പെട്ടു തുടങ്ങിയിരുന്നു.
ഇസ്രായേല്‍ സൈനികര്‍ക്കു പുറമെ, ഈജിപ്ത് സൈന്യവും 30ഓളം തുരങ്കങ്ങള്‍ തകര്‍ത്തു. ഇതുവഴിയുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കുന്നതിനുവേണ്ടിയാണ് ഇപ്പോള്‍ ഇസ്രായേല്‍ പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നതെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം ലിവ്‌നി ആര്‍മി റേഡിയോക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.
..................................
ഒരു വീട്ടമ്മ എഴുതിയ അവധി അപേക്ഷയും അതുമായി ബന്ധപ്പെട്ട പ്രതികരണങ്ങളും പരന്നൊഴുകിക്കൊണ്ടേയിരിക്കുന്നു.പെരുന്നാള്‍ പ്രമാണിച്ച് ബന്ധുവീടുകള്‍ സന്ദര്‍ശിക്കാന്‍ വേണ്ടിയായിരുന്നു അവധിയെടുക്കേണ്ടിവന്നതെന്നതിനു പകരം മറ്റെന്തെങ്കിലും കാരണമായിരിക്കും അവഹേളനത്തില്‍ നിന്നും ഒഴിവാകാന്‍ നല്ലതെന്ന മകന്റെ അഭിപ്രായം പാടേ നിരസിച്ച സത്യസന്ധതയുടെ ഉമ്മ മാതൃകയായാണ് ഈ കത്ത് സോഷ്യല്‍ മീഡിയകളിലൂടെ കത്തിപടരുന്നത്.
അതേസമയം ഒരു മതേതര ജനാധിപത്യരാജ്യമായ നമ്മുടെ നാട്ടില്‍ ഈദാഘോഷത്തിന് അര്‍ഹമായത്ര അവധി അനുവദിക്കുന്നില്ല എന്നത് പരിഗണിക്കപ്പെടാത്ത പരാതിയാണ്.ഒരു പക്ഷെ ഒന്നില്‍ കൂടുതല്‍ ദിവസത്തെ അവധിയെട്യ്ക്കേണ്ടിവന്നാല്‍ കടുത്ത ശിക്ഷണ നടപടികളാണ് ന്യൂന പക്ഷ വിദ്യാര്‍ഥികളെ കാത്തിരിക്കുന്നതെന്ന വേദനാജനകമായ സാഹചര്യത്തെ വളരെ സമര്‍ഥമായി ഈ കത്തിലൂടെ ഉമ്മ ചോദ്യം ചെയ്യുന്നുണ്ട്.അഭ്യാസമായി മാറുന്ന സാങ്കേതിക വിദ്യക്ക് വിവരം വിളമ്പുന്ന വീട്ടമ്മയുടെ കത്തിന്റെ പൂര്‍ണ്ണ രൂപം.(കടപ്പാട് സൈഫ് തിരുവനന്തപുരം )
സ്നേഹത്തോടെ സാറിന്....
ക്ഷേമം നേരുന്നു.......
എന്‍െറ മകന്‍ ഫിസാന്‍ കഴിഞ്ഞ രണ്ട് ദിവസം ക്ളാസില്‍ വന്നിരുന്നില്ല.പെരുന്നാള്‍ അവധിക്ക് വിരുന്ന് പോയതായിരുന്നു. വല്ലപ്പോഴുമേ പോകാറുളളു..!മോന്‍ പറയുന്നത് ക്ളാസില്‍ വരാതിരുന്നത് വിരുന്ന് പോയതുകൊണ്ടാണെന്ന് പറഞ്ഞാല്‍ മാഷ് കുട്ടികള്‍ക്കിടയിലിട്ട് കളിയാക്കുമെന്നാണ്.! അതുകൊണ്ട് ഉമ്മച്ചി വേറെ എന്തെങ്കിലും കാരണമെഴുതണമെന്നാണ്.കളവ് പറഞ്ഞ് രക്ഷപ്പെടാം എന്ന ധാരണ മകന് പകര്‍ന്നു നല്‍കാന്‍ ആഗ്രഹമില്ലാത്തതുകൊണ്ടും സത്യം പറയണമെന്ന നിര്‍ബന്ധ ബുദ്ധി ഉളളതുകൊണ്ടുമാണ് ഇങ്ങനെ എഴുതേണ്ടി വന്നത്.പാഠ പുസ്തകങ്ങളില്‍ നിന്ന് മാത്രമല്ലല്ലൊ അറിവ് ലഭിക്കുന്നത്.കുടുംബാംഗങ്ങള്‍ തമ്മിലുളള ഒത്തു ചേരലിന്‍െറ അനുഭവങ്ങളില്‍ നിന്നും കുട്ടികള്‍ എന്തുമാത്രം കാര്യങ്ങള്‍ പഠിച്ചെടുക്കുന്നുണ്ടാകും.എനിക്കുറപ്പുണ്ട്....! വൃദ്ധയായ എന്‍െറ ഉമ്മയെ ഞാന്‍ പരിചരിക്കുന്നത് കണ്ട മകന് അതൊരു നല്ല പാഠമായിട്ടുണ്ടാകുമെന്ന്.അതുകൊണ്ട്..., കഴിഞ്ഞ രണ്ട് ദിവസത്തെ ലീവ് ഫിസാന് അനുവദിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെടുന്നു.മലപ്പുറത്തിന്റെ നന്മ
ഇസ്‌ലാം ഓണ്‍ ലൈവിന്‌വേണ്ടി
0 comments:
Post a Comment
Note: Only a member of this blog may post a comment.