Sunday, August 3, 2014

പ്രസാദത്തിനായി കാത്തുനില്‍ക്കുന്ന 'ഈശ്വരന്മാര്‍'

ഫാഷിസ്റ്റ്‌ അനുഭാവ ഭരണകൂടവും  അവര്‍ക്ക്‌ കുഴലൂതുന്നവരും ഭാരതത്തിന്റെ മഹനീയ പാരമ്പര്യത്തിന്‌ വിപരീതമായ വീക്ഷണങ്ങളാണ്‌ പുലര്‍ത്തിക്കൊണ്ടിരിക്കുന്നത്‌.ഈയിടെ മാതൃഭൂമിചാനല്‍ ചര്‍ച്ചയില്‍ സയണിസ്റ്റ്‌ അനുകൂല സ്വരങ്ങളെ ന്യായീകരിക്കുന്ന ഒരു മാധ്യമ പ്രവര്‍ത്തകന്റെ  അഭിപ്രായം  യഥാര്‍ഥ ഭാരതീയനെ വേദനിപ്പിക്കാതിരിക്കില്ല.ഇദ്ധേഹത്തിന്റെ വര്‍ത്തമാനങ്ങള്‍   മറുപടിയര്‍ഹിക്കാത്തതാണെങ്കിലും മുനീര്‍ കക്കാടന്റെ പ്രതികരണം വായനക്കാര്‍ക്ക്‌ വേണ്ടി ഇവിടെ പങ്കുവയ്‌ക്കുന്നു.ഭാരതീയതയുടെ കുത്തകാവകാശം ഏറ്റെടുത്ത അഭിനവ രാഷ്‌ട്രീയ തന്ത്രജ്ഞരും അവരുടെ കുഴലൂത്തുകാരും നിലപാടുകളെടുക്കുന്നത്‌ ഭാരതത്തെ ആയുധമണിയിക്കുന്ന തമ്പ്രാക്കന്മാരുടെ പ്രീതിയും പ്രസാദവും നോക്കിയാണത്രെ.അല്ലാതെ ഭാരതീയ ജനലക്ഷങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക്‌ ചിറക്‌ മുളപ്പിച്ചവരുടെ അര്‍ഹമായ അവകാശവാദം പരിഗണിച്ചുകൊണ്ടല്ല..Muneer Kakkadan

നമുക്ക്‌ ഇസ്രയേലിനെ അനുകൂലിക്കാതിരിക്കാൻ പറ്റില്ലെന്ന് രാഹുൽ ഈശ്വർ മാതൃഭൂമി ചാനലിൽ. കാരണം വാർ ഓൺ ടെററിൽ ഇന്ത്യയുടെ ഏറ്റവും നല്ല സഹായി ഇസ്രായീലാണെന്ന്‌. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യ നേരിടുന്ന ഒരു പ്രശ്നത്തിലും മുസ്ലിം രാഷ്ട്രങ്ങളൊന്നും ഇന്ത്യയെ ഒരുകാലത്തും സഹായിക്കുകയില്ലെന്നും ഈശ്വർ.
വാൽ കഷ്ണം:ഇന്ത്യക്ക്‌ ആയുധം ഇസ്രയേൽ തരും. അന്നവും തൊഴിലും മുസ്ലിം രാജ്യങ്ങളും.75% വും ദരിദ്രർ അദിവസിക്കുന്ന എന്റെ രാജ്യത്തിനു ആയുധമല്ല ഭക്ഷണമാണു വേണ്ടത്‌ രാഹുൽ ഈശ്വർ.
........................................................
പഠിത്തത്തില്‍ മികവ്‌ കാണിക്കാത്ത മകനെ പള്ളി ദര്‍സിലയക്കാനുറച്ച മുസ്‌ല്യാരുടെ പ്രഖ്യാപനത്തിനുള്ളിലെ ഉള്ളറകള്‍ അറിയാത്ത സാമൂഹികാന്തരീക്ഷത്തിന്റെ കൈപ്പ്‌ പറഞ്ഞു തരികയാണ്‌ അബ്‌ദുല്ല പാനായിക്കുളം.Abdulla Panayikulam

ഒരു മുസ്ലിയാരുടെ മകൻ പത്താം ക്ലാസ്സിൽ തോറ്റു, മുസ്ലിയാർ അവനെ കുറെ തല്ലി വശം കെട്ടു. പിന്നെ ഒരു പ്രഖ്യാപനം ആയിരുന്നു - ബുദ്ധീന്ന് പറഞ്ഞത് ലവലേശം ഇല്ല, പഠിക്കാനും കൊള്ളുകയില്ല, അവനെ വല്ല പള്ളി ദര്‍സിലും ചേർത്താലോ എന്നാണു ഞാൻ കരുതുന്നത്. - നോക്കൂ കാര്യത്തിന്റെ പോക്ക്, ബുദ്ധിയില്ലാത്തവൻ മതം പഠിക്കട്ടെ,പഠനത്തിൽ ബുദ്ധി രാക്ഷസാനയിരുന്ന ഇമാം ഷാഫി'ഈ(റ:അ:) കേട്ടാൽ ഈ മുസ്ലിയാരെ വെറുതെ വിടുമോ ?
........................................................
കലിയിളകിയ കോമരങ്ങളുടെ വായ്‌താരിയും ഹാലിളകിയ മുല്ലാക്കമാരുടെ ജിന്നൂത്തും നീതിന്യായ നിയമ നടപടികളിലൂടെ അറുത്ത്‌ മാറ്റാനാകുന്ന കേവല നടപടികളല്ല.മദ്യവും മദിരയും കൊമ്പു കുത്തുമായി നീങ്ങുന്ന സമൂഹം ശുദ്ധമായ സംസ്‌കാരത്തിന്റെ ഏഴയലത്തെത്താന്‍ പോലും അര്‍ഹതയില്ലാത്തവരത്രെ.വറവു സാധനങ്ങളുടെ മണം പിടിച്ച്‌ കെണിയില്‍ കുരുങ്ങിപ്പോകുന്ന മൂഷികരെക്കാളും കഷ്‌ഠമാണീ ഇരുകാലികളുടെ ജന്മം .പാവം ശുദ്ധന്‍ ഏതു സിദ്ധന്റെ കെണിയിലും വീണുപോകുമെന്നാണ്‌ ഉസ്‌മാന്‍ ഇരിങ്ങാട്ടിരിയുടെ പക്ഷം. Usman Iringattiri 

ശുദ്ധനെ ആരും പറ്റിക്കും ! സിദ്ധന്‍ ആരെയും പറ്റിക്കും!മന്ത്രം അറിയുന്നവനല്ല ഇന്ന് മന്ത്രവാദി മുന്തിയ തന്ത്രവും കുതന്ത്രവും അറിയുന്നവനാണ്!
ഇസ്‌ലാം ഓണ്‍ ലൈവിന്‌വേണ്ടി

0 comments:

Post a Comment

Note: Only a member of this blog may post a comment.