Sunday, July 20, 2014

കൃഷണ ഭക്തരും, ദുര്യോധന ദാസരും

ഇസ്രാഈല്‍ അക്രമണത്തെ അപലപിക്കുന്ന പ്രമേയം  സര്‍ക്കാര്‍  കൊണ്ടുവരാത്ത സാഹചര്യത്തെ ഇതിഹാസങ്ങളിലെ സന്ദര്‍ഭങ്ങളുമായി കൂട്ടിവായിക്കുകയാണ പങ്കജ് നബാന്‍ . അതില്‍ നിന്നും ഒരല്‍പം..

അവസാനം യുദ്ധം ശരണം. യുദ്ധം ആനയും അണ്ണാനും തമ്മില്‍. പക്ഷെ അണ്ണാന്‍ വിജയിച്ചു. ഇതു മിത്ത്. രാമായണവും ഇതു തന്നെ. ലോകത്തെ സകല മിത്തും ഇങ്ങനെ ആണ്. ശക്തി കുറഞ്ഞവനു നീതി നിഷേധിക്കുന്നവന്‍ എത്ര ശക്തന്‍ ആയാലും അവസാനം പരാജയം അടഞ്ഞേ മതിയാവൂ. ഇനി ചരിത്രവും ഇങ്ങനെ തന്നെ. മിക്ക ശക്തന്മാരും, അനീതിയും ആയി നീങ്ങിയാല്‍ അവസാനം പരാജയം അടയുന്നു. ഇവിടെ പാണ്ടവ പക്ഷം നില്‍കുന്ന സംഘികള്‍ക്ക് എന്തേ ഇത് മനസ്സിലാവാതെ പോവുന്നു?
ഇവര്‍ കൃഷണ ഭക്തരും, ദുര്യോധന ദാസരും ആണോ?
ഇവര്‍ രാം ഭക്തരും, രാവണ സേവകരും ആണോ?
...........................
നമ്മുടെ ദൈവം ഒന്ന് ദര്‍ശനമൊന്ന് പ്രവാചകനും പ്രമാണവും ഒന്ന്  നാം ഒന്ന് ' എത്ര മഹിതവും മനോഹരവുമാണീ ഉദ്‌ഘോഷം. ഈ മധുര മന്ത്രത്തെ  പൊലിപ്പിച്ചു നിര്‍ത്തുന്നവരുടെ ആത്മാര്‍ഥത ചോദ്യം ചെയ്യപ്പെടുന്നത്ര പരമദയനീയമായ കാഴ്ചകളും കാഴ്ചപ്പാടുകളും കണ്ട് അന്ധാളിച്ചു പോയ ശരാശരി വിശ്വാസിയുടെ കണ്ണുകളെ ജ്വലിപ്പിച്ചു നിര്‍ത്തിയ ദിനരാത്രങ്ങള്‍ക്ക് തല്‍കാലം വിട എന്ന് ഇത് കുറിച്ചിടുമ്പോള്‍ റിപ്പോട്ട് ചെയ്യപ്പെട്ടിരുന്നു. പൊട്ടിച്ചതൊക്കെ മതി ഇനി നന്നാവുമോ എന്നു നോക്കാലോ, ഗസ്സയില്‍ പങ്കുകാര്‍ പൊട്ടിച്ച വെടിയും വെടി നിര്‍ത്താനുണ്ടായ പൊയ്‌വെടിയും പങ്കുവയ്ക്കുകയാണ് അബ്ദുല്‍ ഖാദര്‍.

പന്തി ഭോജനത്തിലെ പങ്കുകാര്‍ പറഞ്ഞു ഇനി വെടി  നിര്‍ത്തിക്കളയാമെന്നു. അത് ആയുധ ശക്തിയിലും സാമ്പത്തിക ശക്തിയിലും മുമ്പന്മാരായ ജൂത രാഷ്ട്രം അംഗീകരിച്ചു. കാര്യങ്ങള്‍  എന്തൊരു എളുപ്പം. യുദ്ധത്തിനു തീരുമാനിച്ചപ്പോള്‍ തന്നെ ക്ളൈമാക്‌സും  തീരുമാനിച്ചതാണല്ലോ. ലോകരെ നിങ്ങള്‍  വിഡ്ഢികള്‍. എഫ്.ബിയില്‍ 'സുകുമാര കലകള്‍' അവതരിപ്പിച്ചു സായൂജ്യമടഞ്ഞവര്‍ക്ക്  സുരത സുഖം ലഭിക്കും മുമ്പേ വെടി നിര്‍ത്തിക്കളഞ്ഞു. ഛെ.....വളരെ മോശം. ലബനാനില്‍  നിന്നും സിറിയയില്‍  നിന്നും മിസൈലുകള്‍ വന്നതും സയണിസത്തിന്റെ തലമണ്ടയായ ആണവ കേന്ദ്രത്തിന്റെ അടുത്തെവിടെയോ മിസൈല്‍  വീണതും വെടി നിര്‍ത്താന്‍ കാരണമായി എന്ന് ചിലപ്പോള്‍' ഇസ്ലാമിക ഭീകര ' കുബുദ്ധികള്‍ ' ജല്‍പിച്ചേക്കാം. അവറ്റകളെ പരിഗണിക്കരുത്. ഇനിയും മറ്റൊരു കൂട്ടകൊലക്കു വേണ്ടി ആയുധം സംഭരിക്കാനും മറ്റൊരു പന്തി ഭോജനത്തിനുമായി തല്‍ക്കാലം നിര്‍ത്തുന്നു. ഈജിപ്തിന്റെ മധ്യസ്ഥ വാഗ്ദാനം നിഷ്‌കരുണം  തള്ളികളഞ്ഞ ഹമാസ് ഈ വീതം വെപ്പിനു സാക്ഷിയായില്ല എന്നത് തന്നെ പോരാട്ടത്തിന്റെ ജയം. സംശയമില്ല.
...........................
എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് മഅ്ദനിയ്ക്ക് ജാമ്യം. കോടതിയെ കുഴക്കുന്നത് ആരോപണത്തിനു വിധേയമായവരാണോ? കുറ്റാരോപണം നടത്തിയവരാണോ എന്ന് ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാക്കാനൊക്കുന്ന ചില പരാമര്‍ശങ്ങളും ജാമ്യം പരിഗണിക്കവേ കോടതിയ്ക്ക് പറയേണ്ടി വന്നു എന്നതും നീതിന്യായങ്ങള്‍ ഭരണവര്‍ഗ ഭീകരതിയില്‍ ഒലിച്ചില്ലാതാകുന്നത് കണ്ട് പ്രശാന്ത് ഭുഷണ്‍ വിതുമ്പിപ്പോയതും ഇവിടെ ചേര്‍ചേര്‍ത്തുവായിക്കാം. എന്നിട്ടും ബാഗ്‌ളൂരിന്റെ വലിപ്പമുള്ള ജയിലിലേക്കാണല്ലോ ജാമ്യം അനുവദിക്കപ്പെട്ടതെന്നാണ് ശഫീഖിന്റെ വ്യസനം.

മഅദനിയെ ഒരു മാസത്തേക്ക് ബാംഗ്ലൂരിന്റെ വലുപ്പമുള്ള തടവറയിലേക്ക് മാറ്റി കര്‍ണാടകയിലെ കോണ്‍ഗ്രസ്സ് സര്‍ക്കാറിന്റെ പച്ചക്കള്ളങ്ങളുടെ സമാഹരത്തെ അത്രയെങ്കിലും അവിശ്വസിക്കാന്‍ പരമോന്നത നീതിപീഠം തയ്യാറായല്ലോ... സന്തോഷം, ദൈവത്തിന് സ്തുതി.
...........................
റമദാന്‍ മാസപ്പിറവി കണ്ടാല്‍ കുപ്പി കാട്ടിലേക്കിട്ട് തൊപ്പി കുട്ടയില്‍ നിന്നെടുക്കുകയും ശവ്വാല്‍ മാസപ്പിറവി കണ്ടാല്‍ കുപ്പി കാട്ടില്‍നിന്നെടുത്തു തൊപ്പി കുട്ടയിലേക്കിടുകയും ചെയ്യും. റമദാനിനു മാത്രം തൊപ്പിയിട്ടു കൊണ്ട് അങ്ങാടിയില്‍ കറങ്ങി നടക്കുന്ന നാട്ടിലെ യുവാക്കളെ കുറിച്ചുള്ള വര്‍ത്തമാങ്ങളെ ശരിവെയ്ക്കുന്ന നിര്‍ഭാഗ്യകരമായ അവസ്ഥയെകുറിച്ച് പരിതപിക്കുകയാണ് സുബി സമദ് .

റമദാനിനു മുമ്പ് കള്ളും കുടിച്ചു കൂത്താടി നടക്കും. എന്നിട്ട് റമദാനിനു തൊപ്പിയൊക്കെ വെച്ച് നല്ല ആളുകളെപ്പോലെ പള്ളിയിലൊക്കെ കയറി ഒരുമാസം അങ്ങനെ തീര്‍ക്കും. തൊപ്പി വെച്ചാല്‍ മുത്തഖി ആവുമെന്നു ഇവരെയൊക്കെ ആരാണാവോ പഠിപ്പിച്ചത്. സത്യത്തില്‍ ഈ പുണ്യ മാസത്തിനെ ഇങ്ങനെ അവഹേളിക്കുന്നത് തെറ്റല്ലേ.. ഈ ഒരു മാസം മാത്രം ഇങ്ങനെ ആവാന്‍ ആരാ നമ്മെ പഠിപ്പിച്ചത്. യുവാക്കളുടെ മാത്രം കാര്യമല്ല. എല്ലാവരും അങ്ങിനെതന്നെയാണ്. റമദാനില്‍ ഏഷണി പരദൂഷണവും ദേഷ്യവും ഒക്കെ മാറ്റി വെക്കും. ശവ്വാല്‍ ആയി പിന്നെ അടുത്ത റമദാന്‍ മാസപ്പിറവി കാണുന്നത് വരെ ഈ പറഞ്ഞതൊക്കെ നമ്മുടെ കൂടെയുണ്ടാവും. ഇങ്ങനെയാണോ നമ്മള്‍ നോമ്പിലൂടെ അല്ലാഹു നേടിയെടുക്കാന്‍ പറഞ്ഞ തഖ്‌വ നേടിയെടുക്കേണ്ടത്. സത്യത്തില്‍ ഓരോ റമദാനിനും നമ്മള്‍ക്ക് കിട്ടുന്ന ചെറിയ ചെറിയ സ്വഭാവ സംസ്‌കരണങ്ങള്‍ ജീവിതാവസാനം വരെ നില നിറുത്താന്‍ ആണ് നാം ശ്രമിക്കേണ്ടത്.
ഇസ്‌ലാം ഓണ്‍ ലൈവ്‌ നെറ്റുലകത്തിനുവേണ്ടി ...

0 comments:

Post a Comment

Note: Only a member of this blog may post a comment.