ഓരോ നിറത്തിനും അതിന്റേതായ ഭംഗിയുണ്ട്. കറുപ്പിന് ഏഴഴക് എന്ന ചൊല്ലുണ്ടെങ്കിലും വെളുത്തവര്‍ ഭംഗിയുള്ളവര്‍ എന്ന പൊതു ബോധം ഇവിടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. വര്‍ണ്ണ വിവേചനത്തിന്റെ വികൃതമായ വീക്ഷണത്തോടുള്ള വിയോജിപ്പും പ്രതിഷേധവും അറിയിക്കുകയാണ് സൂര്യന്‍ തന്റെ പോസ്റ്റിലൂടെ
സാധാരണക്കാരന്റെ നിറം കറുപ്പാണ്. തൊഴിലാളിയുടെ നിറം കറുപ്പാണ്. അതിനെ അരോചകം എന്ന് പറയുന്ന പരസ്യങ്ങള്‍ നിരന്തരം ഇവിടെ കാണിക്കുന്നു. കറുത്ത നിറമുള്ളവരുടെ മാനസ്സിക അവസ്ഥയെ തകിടം മറിക്കുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങളൊന്നും ഉയരുന്നില്ല. വിവാഹ മാര്‍ക്കറ്റില്‍ കറുത്ത പെണ്‍കുട്ടിക്ക് മാര്‍ക്കറ്റ് ഇല്ല. ജോലി സ്ഥലങ്ങളില്‍ അവള്‍ അവഹേളിക്കപ്പെടുന്നു. കറുത്തവന്റെ ആത്മാഭിമാനത്തിനു കല്ലെറിയുന്ന ഈ സമൂഹത്തിന്റെ മുഖത്തടിക്കാനുള്ള അവകാശം കറുത്തവര്‍ക്കുണ്ട്. കാരണം വെളുക്കാന്‍ തേക്കാന്‍ പറയുന്ന ഓരോ പരസ്യവും അവര്‍ക്ക് നേരെ അയക്കുന്ന ക്രൂരമ്പുകളാണ്. അതിനെതിരെ പ്രതിരോധിക്കാനും പ്രതിക്ഷേധിക്കാനും കറുത്തവര്‍ തന്നെ മുന്നിട്ടിറങ്ങണം.
.........................
പാരമ്പര്യമായി നില നിന്നു പോന്നിരുന്ന ഒട്ടേറെ മാനവിക മാനുഷിക സങ്കല്‍പങ്ങള്‍ താറുമാറാകുന്നതിന്റെ നേര്‍ചിത്രങ്ങള്‍ യഥേഷ്ടം സുലഭായ ഒരു നൂറ്റാണ്ടിലൂടെയാണ് കാലചക്രം കറങ്ങിക്കൊണ്ടിരിക്കുന്നത്. മനുഷ്യന് നാല്‍കാലിയുടെ വിലപോലും കല്‍പിക്കപ്പെടാത്ത ഇരുകാലികളുടെ ലോകം എന്ന വായനയേയും തോല്‍പിക്കുന്ന കലികാലം. ഏതു ദര്‍ശനത്തിന്റെ വാഹകരായി ചമഞ്ഞാലും തീവ്രതയുടെ ഭീകരമുഖം ഒരു പോലെത്തന്നെ.
ഇറച്ചി കച്ചവടം നടത്തിയെന്ന 'ഭീകര' കുറ്റത്തിന് ദേശക്കൂറിന്റെ മൊത്ത വ്യാപാരികളായി അരങ്ങു തകര്‍ക്കുന്നവരുടെ ക്രൂര വിനോദം ചിത്ര സഹിതം പങ്കുവയ്ക്കുകയാണ് ബിജു ആലങ്കോട്
എന്തുകൊണ്ട് മത തീവ്രവാദികള്‍ അത് ഇന്ത്യയിലായാലും ഇറാക്കിലായാലും മറ്റെവിടെയായാലും എതിര്‍ക്കപ്പെടണമെന്നതിന്റെ നേര്‍സാക്ഷ്യമാണ് ഈ ചിത്രങ്ങള്‍. പേരുകളിലും ആചാരങ്ങളിലും വേഷത്തിലും മാത്രമേ ഇവര്‍ വ്യത്യസ്തരാകുന്നുള്ളു. മനുഷ്യ വിരുദ്ധതയിലും വെറുപ്പിലും വിദ്വേഷത്തിലും ഇവര്‍ തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. സംഘപരിവാരം എന്തുകൊണ്ട് എതിര്‍ക്കപെടണം എന്ന് ഈ ചിത്രം നിങ്ങളെ ബോധ്യപ്പെടുത്തേണ്ടതാണ്
...........................
ജന്മം കൊണ്ട് അറിയപ്പെടുന്ന വിശ്വാസികള്‍ എന്നതിനപ്പുറം കര്‍മ്മം കൊണ്ട് വിശ്വാസിയാകുമ്പോള്‍ മാത്രമേ വിശ്വാസി എന്ന വിളിപ്പേരിനെ സാര്‍ഥകമാക്കാന്‍ സാധിക്കുകയുള്ളൂ. മാത്രമല്ല ഇക്കൂട്ടര്‍ വിശ്വാസത്തിന്റെ ലേബലില്‍ അന്ധ വിശ്വാസങ്ങളുടെ ബലിയാടുകളാകുകയും ചെയ്യും. വിശ്വാസം കൊണ്ട് ആര്‍ജിക്കാനാവുന്ന മനശ്ശക്തിയും ഭക്തിയും കൊണ്ട് അനുഗ്രഹിതനായിരിക്കും നിഷ്‌കളങ്കനായ ഈശ്വര വിശ്വാസി
ഭക്തിയും സാധനകളുമൊക്കെ ഒരുവനെ എങ്ങനെയാണ് സന്തോഷവാനുംശാന്തനും ദയാവാനും സത്യശീലനുമാക്കുന്നതെന്ന് സ്വാമി വിവേകാനന്ദനോട് ഒരു വിദേശശിഷൃന്‍ ചോദിച്ചു. സ്വാമിജി പറഞ്ഞ മറുപടി (ദേവദത്തം) പങ്കുവെച്ചത് ഇവിടെ പകര്‍ത്തുന്നു
'ആഗ്രഹങ്ങള്‍ക്കും നിരാശകള്‍ക്കുമിടയില്‍ ഉഴറിനടക്കുകയാണ് നാം ഓരോരുത്തരും. ആഗ്രഹങ്ങളുടെ നൈമിഷികനേട്ടങ്ങള്‍ നമ്മെ ആനന്ദിപ്പിക്കും. നിരാശകള്‍ നമ്മെ വേദനിവേദനിപ്പിക്കും. എപ്പോഴും ഈ രണ്ടിനുമിടയില്‍ ആയിരിക്കുന്നതിനാല്‍ ശാന്തരായി ജീവിക്കാനും ജോലിചെയ്യാനും നമുക്കാവുന്നില്ല. ഭക്തി നിങ്ങളെ ശാന്തനാക്കുന്നു. കാരണം, നിങ്ങള്‍ ജഗദ്പാലകനായ ഈശ്വരന്റെ നിയന്ത്രണത്തില്‍ മനസ്സര്‍പ്പിച്ചുകഴിഞാല്‍ ആഹ്ലാദത്തില്‍ മതിമറക്കാനും ദുഃഖത്തില്‍ തളര്‍ന്നു പോകാനും പറ്റാതെ വരുന്നു. ഈ അവസ്ഥ മനസ്സിന്ന് കൂടുതല്‍ കരുത്ത് പകരുന്നു.'
ഇസ്‌ലാം ഓണ്‍ ലൈവിന്‌വേണ്ടി

0 comments:
Post a Comment
Note: Only a member of this blog may post a comment.